റിയാദ് : സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി നോക്കുന്ന മലയാളി സാമൂഹിക പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടെഷൻ ഉമ്മുൽ ഹമാം സെക്ടർ പ്രവർത്തകനും തൃശൂർ പെരിങ്ങോട്ട് കാവ് സ്വദേശിയുമായ കാരിപ്പം കുളം അഷ്റഫ് (43) ആണ് അതി ദാരുണമായി മോഷണ ശ്രമം ചെറുക്കുന്നതിനിടയിൽ ആക്രമിയുടെ കുത്തേറ്റ് മരിച്ചത്. എക്സിറ്റ് നാലിലെ പാർക്കിൽ ആയിരുന്നു സംഭവം.
മൃതദേഹം സൗദി ജർമൻ ആശുപത്രിയിൽ ആണുള്ളത്. നിയമ നടപടികൾ പൂർത്തീകരിക്കുന്നതിനായി ഐ സി എഫ് സെൻട്രൽ കമ്മിറ്റി വെൽഫെയർ ഭാരവാഹികളായ ഇബ്രാഹിം കരിം, റസാഖ് വയൽക്കര എന്നിവർ രംഗത്തുണ്ട്.
ഭാര്യ :ഷഹാന, പിതാവ് : ഇസ്മായിൽ, മാതാവ് : സുഹ്റ
![]()
