റിയാദ് : പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ‘ഫോർക്ക’യുടെ ജനറൽ കൺവീനർ ഉമ്മർ മുക്കത്തിന്റെ പിതാവ് സി. മുഹമ്മദ് ഹാജി(96) നിര്യാതനായി.കാളിയതോട് കക്കാട് വലിയപറമ്പ് മഹല്ല് മെമ്പറായും,മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.നാട്ടിലെ ഒട്ടുമിക്ക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.മദ്രസയും പള്ളിയും നിർമ്മിക്കുന്നതിനായി തന്റെ സ്വന്തം സ്ഥലം ദൈവമാർഗത്തിൽ ദാനം ചെയ്തുകൊണ്ട് സർക്കാർപറമ്പ് മഹല്ലിന് വഴിയൊരുക്കിയ വ്യക്തി കൂടിയായിരുന്നു.
ഭാര്യ : ഫാത്തിമ. മക്കൾ : അബ്ദുറഷീദ് മാസ്റ്റർ, ജബ്ബാർ സഖാഫി അബൂബക്കർ, ഉമ്മർ മുക്കം, കദീജ, അബ്ദുറഹ്മാൻ മാസ്റ്റർ.
ഇന്ന് വൈകിട്ട് കക്കാട് കുന്നത്ത് ജമാഅത്ത് പള്ളിയിൽ ഖബറടക്കും
![]()
