മജ്മ : ജീവകാരുണ്ണ്യ രംഗത്തും ആതുര ശുശ്രൂഷ രംഗത്തും ദീർഘ കാലമായി മജ്മയിലേ സജീവ സാന്നിദ്യമായിരുന്ന സിസ്റ്റർ അജിലത് അഷ്റഫിനേ ഒഐസിസി മജ്മ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.കഴിഞ്ഞ 11 വർഷത്തിൽ അധികമായി മജ്മ കിങ് ഖാലിദ് ഹോസ്പിറ്റലിൽ നേഴ്സ് ആയി സേവനം അനുഷ്ടിക്കുകയാണ് അജിലത്.ആതുരസേവന രംഗത്തെ അവരുടെ സമഗ്ര സംഭാവനക്കാണ് ഒഐസിസി മജ്മ കമ്മിറ്റി അവരെ മെമെന്റോ നൽകി ആദരിച്ചത്.യോഗത്തിന് ആക്ടിങ് പ്രസിഡന്റ് റോബിൻ കൊട്ടാരക്കര ആദ്യക്ഷത വഹിച്ചു.ഒഐസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീജിത്ത് കോലോത്ത് യോഗം ഉത്ഘാടനം ചെയുകയും അജിലത്തിനുള്ള മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു.ചടങ്ങിന് സെക്രട്ടറി സുരേഷ് ഗോപി സ്വാഗതവും ട്രഷറർ സത്യൻ നന്ദിയും പറഞ്ഞു.ശരത്, സാജൻ ചെറിയാൻ,ഡോ.ഫൈസൽ ഖാൻ,ഷാജു സമദ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
![]()
