ഒമാൻ :ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതിക്ക് ഒമാനിൽ ചേർന്ന നാൽപതാമത് ജി സി സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നൽകി. ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള ഗതാഗത നിയമ ലംഘനങ്ങൾ രേഖപ്പെടുത്താൻ ഇലക്ട്രോണിക്ക് രീതിയിൽ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിനും യോഗം അംഗീകാരം നൽകി.ഒമാൻ ആഭ്യന്തര മന്ത്രി ഹമൂദ് ബിൻ ഫൈസൽ അൽബൂസ ഇദിയുടെ അധ്യക്ഷതയിൽ കൂടിയ യോഗമാണ് തീരുമാനം എടുത്തത്.ഗൾഫ് ഉച്ചകോടി കൂടി അംഗീകരിച്ചാൽ ഏകീകൃത വിസ നിലവിൽ വരും. ഇതോടെ കൂടി ആറു ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഒറ്റ വിസ മതിയാവും.യോഗത്തിൽ സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസ്സിസ് ബിൻ സൗദ് രാജകുമാരന്റെ നേതൃത്വത്തിൽ സൗദി ഔദ്യോഗിക സംഘം പങ്കെടുത്തു.
![]()
