റിയാദ്:റിയാദിലെ പ്രമുഖ ഡ്രൈവേഴ്സ് കൂട്ടായ്മയായ സേഫ് വേ സാന്ത്വനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്വാദ് ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ ബഷീർ കുട്ടമ്പൂർ അധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് യോഗം ആരംഭിച്ചത്.
ഭാരവാഹികളായി ബഷീർ കുട്ടമ്പൂർ(പ്രസിഡന്റ് ),റഹീം വയനാട്(ജനറൽ സെക്രട്ടറി),നസീം മണ്ണാർക്കാട്(ട്രഷറര്‍),സലീം കൂടത്തായി(ജീവകാരുണ്യ വിഭാഗം കൺവീനർ ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരെഞ്ഞെടുത്തു.
ഹനീഫ കാസർഗോഡ്,അഷ്റഫ് ബാലുശ്ശേരി,മുസ്തഫ ചേർപ്പുളശ്ശേരി എന്നിവരാണ് രക്ഷാധികാരികൾ.സഹ ഭാരവാഹികളായി ഇല്യാസ് കാസർഗോഡ്,ഷൈജു നമ്പലശേരിൽ കായംകുളം(വൈസ് പ്രസിഡന്റ്),ഷംസുദ്ധീൻ കായംകുളം,അഷ്റഫ് കുക്കു(ജോ:സെക്രട്ടറി),കബീർ മജീദ് (ജോ.ട്രഷറർ),റഹൂഫ് ആലപ്പടിയൻ,ദിൽഷാദ് മോങ്ങം(മീഡിയ),ജൈസൽ നന്മണ്ട,ഷാഫി കൊല്ലം,വാഹിദ് അരീക്കോട് (ലോൺ കമ്മിറ്റി) എന്നിവരെയും തെരെഞ്ഞെടുത്തു.
ആബിദ് മുസാമിയ,രാഹുൽ മുരളി,അബ്ദുൽ ഖാദർ,റഷീദ് നടുവണ്ണൂർ എന്നിവർ എക്സികൂട്ടിവ് കമ്മീറ്റി അംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അംഗങ്ങൾക്ക് ഗുണം ചെയ്യുന്ന രീതിയിലുള്ള കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ സൗദിയിലും നാട്ടിലുമായി ആവിഷ്ക്കരിച്ചു സംഘടനാ പ്രവർത്തനം വിപുലപ്പെടുത്തുമെന്നു ഭാരവാഹികൽ അറിയിച്ചു.
![]()
