ആലപ്പുഴ: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രവാസി മലയാളി നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാൻ നടപടി ത്വരിതപ്പെടുത്തണമെന്നു പ്രവാസി കൊണ്ഗ്രെസ്സ് ആവശ്യപെട്ടു.
ശിക്ഷ നടപ്പാക്കാൻ ഇനിയും അഞ്ച് ദിവസം മാത്രം ബാക്കിനിൽക്കെ കേന്ദ്രസർക്കാർ ഇടപെടൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിദേശകാര്യ വകുപ്പ് മന്ത്രി തുടങ്ങിയവർക്ക് കത്ത് അയച്ചതായി നൽകിയതായി പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ദിനേശ് ചന്ദന അദ്ധ്യക്ഷതവഹിച്ചു.
സലിം പള്ളിവിള, അഷറഫ് വടക്കേവിള , ലിസി എലിസബത്ത്,
ഷംസുദ്ദീൻ ചാര്യംമൂട്,ജലാൽ മൈനാഗപ്പള്ളി, സുരേഷ് കുമാർ, ചന്ദ്രിക, തുടങ്ങിയവർ സംസാരിച്ചു.
![]()
