ജിദ്ദ: ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്ന സൗത്ത് സോൺ കെ എം സി സിയുടെ സ്ഥാപക നേതാവും പ്രഥമ കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന ഇസ്മയിൽ എരുമേലി അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു.
യാത്രാ സൗകര്യങ്ങളും ആശയ വിനിമയ സൗകര്യങ്ങളും പ്രവാസികൾക്ക് പരിമിതമായിരുന്നിട്ടും മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പ് ത്യാഗ മനഃസ്ഥിതിയോടെ ഇസ്മയിൽ എരുമേലി ഉൾപ്പടെയുള്ളവരുടെ അധ്വാനമാണ് സൗത്ത് സോൺ കെഎംസിസിയുടെ സമാരംഭമെന്ന് അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് സൗദി ദേശീയ കമ്മിറ്റി ട്രഷറർ അഹ്മദ് പാളയാട്ട് പറഞ്ഞു. ഇസ്മായിൽ എരുമേലി നിർവ്വഹിച്ച സംഘാടനത്തിൻ്റെ പൊലിമ പോലെ തന്നെ സൗഹൃദം നിലനിർത്തുന്നതിലെ ശുഷ്കാന്തിയും അദ്ദേഹത്തോടുള്ള ആദരവു വർദ്ധിപ്പിക്കുന്ന വൈശിഷ്ട്യമായിരുന്നുവെന്ന് ജിദ്ദാ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കർ അരിമ്പ്ര സ്മരിച്ചു.
സൗത്ത് സോൺ ചെയർമാൻ നസീർ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. സൗത്ത് സോൺ പ്രസിഡണ്ട് അനസ് പെരുമ്പാവൂർ സ്വാഗതവും ട്രഷറർ എഞ്ചിനീയർ അസ്ഗർ അലി തിരുവനന്തപുരം നന്ദിയും രേഖപ്പെടുത്തി.
കെ എം സി സി ജിദ്ദ സെൻട്രൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി വി പി മുസ്തഫ, മറ്റു ഭാരവാഹികളായ റസാഖ് മാഷ്, അബ്ദുൽ റഹ്മാൻ വെള്ളിമാടുകുന്ന്, ഇസ്മയിൽ മുണ്ടക്കുളം, നാസർ മച്ചിങ്ങൽ, ലത്തീഫ് മുസലിയാരങ്ങാടി, അഷ്റഫ് താഴെക്കോട്, സിറാജ് കണ്ണവം , നാസർ എടവനക്കാട്, ശിഹാബ് താമരക്കുളം, ലത്തീഫ് വെള്ളമുണ്ട, എൻ.പി അബ്ദുൽ വഹാബ് കൊയിലാണ്ടി, നാസർ കോഴിത്തൊടി എന്നിവർ ഇസ്മയിൽ എരുമേലിയുമായുള്ള സംഘടനാ പ്രവർത്തനങ്ങളിലെ അനർഘ നിമിഷങ്ങൾ ഓർത്തെടുത്തു.
സൗത്ത് സോൺ ഭാരവാഹികളായ മുഹമ്മദലി വാടാനപ്പള്ളി, റഷീദ് ചാമക്കാടൻ എറണാകുളം, ജാബിർ മടിയൂർ, നൗഷാദ് പാനൂർ തൃക്കുന്നപ്പുഴ, റസാഖ് കാഞ്ഞിരപ്പള്ളി, സിയാദ് ചെളിക്കണ്ടത്തിൽ എന്നിവർ അനുസ്മരണ സെമിനാറിൽ പ്രഭാഷണം നിർവ്വഹിച്ചു.
മുഹമ്മദ് അമീൻ ഷാഫി ഖിറാഅത്തു നിർവ്വഹിച്ചു. ഷറഫുദ്ധീൻ ബാഖവി ചുങ്കപ്പാറ പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം നൽകി.
ഉവൈസ് തൃക്കുന്നപ്പുഴ, മുഹമ്മദ് ഷാഫി, നദീർ തൃക്കുന്നപ്പുഴ, ഹിജാസ് കൊച്ചി, സുലൈമാൻ കഴക്കൂട്ടം എന്നിവർ അനുസ്മരണ സെമിനാറിന് നേതൃത്വം നൽകി.
![]()
