ബുറൈദ :സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ബുറൈദ ഏരിയ വെളിച്ചം പഠിതാക്കളുടെ സംഗമവും സമ്മാനദാനവും ഏഴാം ഘട്ട ഉൽഘാടനവും നടത്തി
സംഗമം അബ്ദുറഹീം ഫാറൂഖി ഉൽഘാടനം നിർവഹിച്ചു. ഖുർആൻ കേവലം അക്ഷരവായനയിൽ ഒതുക്കാതെ അർത്ഥ വായനയിലും ആശയ വായനയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അതുവഴി ആത്മീയമായും വ്യക്തിപരമായും കുടുതൽ ദീനിനെ ഉൾകെള്ളാനും സാധിക്കും ഖുർആനിനെ ആശയ വായനയിലൂടെ ഉൾകൊണ്ട ആളുകൾ ഇസ്ലാമിക ലോകത്തിന് കൂടുതൽ സംഭാവന നൽകാനും അടയാളപെടുത്തുവാനും സാധിച്ചിട്ടുണ്ടെന്ന് ഉൽഘാടനം നിർവഹിച്ച് കൊണ്ട് സംസാരിച്ചു.റിഹാൽ റിയാസിന്റേയും ലാമിയ താജിന്റെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തിന് സുൽഫീക്കർ ഒറ്റപ്പാലം അദ്ധ്യക്ഷത വഹിച്ചു.
ലോകത്ത് പ്രമുഖ പോപ്പ് ഗായകൻ യൂസുഫുൽ ഇസ്ലാം സൈന്റിസ്റ്റ്മോറിസ് ബൂക്കായ് അബ്ദുള്ള അടിയാർ എന്നിവർ ഖുർആനിനെ ആശയതലത്തിൽ വായിച്ച് ഖുർആനിന്റെ അമാനുഷികത ഉൾകൊണ്ടു1400വർഷങ്ങൾക്ക് മുമ്പ് ഇറക്കപ്പെട്ട ഖുർആനിൽ.ഇന്ന് ശാസ്ത്രം ഗവേഷണം നടത്തി കൊണ്ടിരിക്കുന്ന വിഷയത്തിൽ പോലും ഖുർആനിന്റെ ആശയത്തിലേക്ക് എത്തിപെടുന്നു എന്ന് മനസ്സിലക്കി ഇസ്ലാം സ്വീകരിച്ചവരാണ് ധീരനായി ഖുറൈശികളുടെ ഇടയിൽ ജീവിച്ചു കൊണ്ടിരുന്ന ഉമറിനെ ഇസ്സാമിൽ എത്തിച്ചതും ഈ ഖുർആനാണ്.മഹാത്മാഗാന്ധി ഒരു രാമരാജ്യം വേണമെന്ന് ആഗ്രഹിച്ചപ്പോൾ പോലും ഖലീഫ ഉമറിന്റെ ഭരണമാണ് ഞാൻ നടപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്തരത്തിൽ ഉമർ (റ) വിനെ മാറ്റിമറിച്ചത് ഖുർആനിനെ ഹൃദയത്തിൽ ചേർത്ത് വച്ചത് കൊണ്ടാണ് മുഖ്യ പ്രഭാഷണം നിർവഹിച്ച് കൊണ്ട് ഹസ്ക്കർ ഓതായി സംസാരിക്കുകയായിരുന്നു സംഗമത്തിന് എംജിഎം സെക്രട്ടറി ഹബീബ ഇബ്രാഹിം ആശംസകൾ അർപ്പിച്ചു
ഏഴാം ഘട്ട സിലബസ്സിന്റെ ആദ്യ കോപ്പി ഡോ ആയിഷക്ക് നൽകി എം ജി എം ഭാരവാഹികളായ സൗദ ടീച്ചർ ,ഷഫീന എൻ പി ,ഹബീബ ഇബ്രാഹീം എന്നിവർ നിർവഹിച്ചു
വെളിച്ചം റമളാൻ ദി ലൈറ്റ് ജൂനിയർ വിജയികൾക്കൂഉള്ള സമ്മാനദാനം രമേശൻ പോള(അൽഖസ്സീം പ്രവാസി സംഘം), ബഷീർ വെള്ളില (കെഎംസിസി), ഹമീസ് സ്വാലാഹി (ഒഐസിസി), കരീം വടകര കോയ ബാലുശ്ശേരി, ഡോ ഫക്രുദ്ധീൻ, താജുദ്ധീൻ കണ്ണൂർ. തൻവീർ കണ്ണൂർ. ശിബു കൊല്ലം ,ആശിഖ് കാലിക്കറ്റ്, ശഫീർ വെള്ളറക്കാട്, കലാം വത്തിനയ്യ, ശമീം പാലക്കാട് , ശംസുദ്ധീൻ വല്ലം, ഹാഷിം ജസീം , അഷ്റഫ് കാലിക്കറ്റ് എന്നിവർ നിർവഹിച്ചു. റിയാസ് അസ്ഹരി സ്വാഗതവും അഹമ്മദ് ശജ്മീർ നദ്വി നന്ദിയും പറഞ്ഞു
![]()
