മക്ക :കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ കെ എ എം സി മലയാളീസ് പരിശുദ്ധ ഹജ്ജിനു മുന്നോടിയായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്ന ഹാജിമാർക്ക് ഉപകരിക്കുന്ന രീതിയിൽ എല്ലാ വർഷവും നടത്തുന്ന ക്യാമ്പിൽ ഡോ .സുൽത്താൻ അൽമാലികി (എച്ച് ഒ ഡി ,ബ്ലഡ് ബാങ്ക് ) സർട്ടിഫിക്കറ്റുകളും മോമെന്റോയും വിതരണം ചെയ്തു .ജംഷാദ് (ടെക്നിഷ്യൻ ,ബ്ലഡ് ബാങ്ക് ) ക്യാമ്പ്ഏകോപിപ്പിച്ചു .എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് അഷ്റഫ് ,അജ്മൽ ,റഫ്സൽ ,അഫ്സൽ ,റഊഫ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
![]()
