ദോഹ:ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റിയും ഫോക്കസ് മെഡിക്കൽ സെന്ററും സംയുക്തമായി ചേർന്ന് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. മെയ് 16 ന് നജ്മയിലുള്ള ഫോക്കസ് മെഡിക്കൽ സെന്ററിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് ഇരുന്നോറോളം ആളുകൾ പ്രയോജനപ്പെടുത്തി. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ലത്തീഫ് കല്ലായി സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് മൊയ്ദീൻ ഷാ പി.വി. അധ്യക്ഷത വഹിച്ചു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, അഡ്വൈസറി ബോർഡ് മെമ്പർ കെ വി ബോബൻ, ജനറൽസെക്രട്ടറി അബ്ദുൽ മജീദ്, സെക്രട്ടറി അഷ്റഫ് ഉസ്മാൻ, ഇൻകാസ് യൂത്ത് വിങ് പ്രസിഡന്റ് ദീപക് ചുള്ളിപ്പറമ്പിൽ, ഇൻകാസ് ലേഡീസ് വിങ് പ്രസിഡന്റ് സിനിൽ ജോർജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഇൻകാസ് പാലക്കാട് എക്സിക്യൂട്ടീവുകളായ നിസാർ പട്ടാമ്പി,ഷമീർ പട്ടാമ്പി കൃഷ്ണചന്ദ്രൻ ,ജമീർ ,പ്രദീപ് ആനക്കര സൈനു ബാബു ,ആര്യ കൃഷ്ണൻ ,അംബിക ഉണ്ണി കൃഷ്ണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ട്രെഷറർ ജിൻസ് ജോസ് ക്യാമ്പിൽ പങ്കെടുത്തവർക്കെല്ലാം നന്ദി പറഞ്ഞു.
![]()
