റിയാദ്: റിയാദ് കെ എം സി സി ധർമടം മണ്ഡലം കമ്മിറ്റി നടത്തി വരുന്ന ‘ഇഗ്നൈറ്റ്’ സീസൺ 4 ന്റെ ഭാഗമായി റിയാദിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന മദ്റസകളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിച്ച ‘മവദ്ദ’ മദ്റസ ഫെസ്റ്റിൽ ദാറുൽ ഫുർഖാൻ മദ്റസ അസീസിയ ചാമ്പ്യന്മാരായി. വാദി ത്വയ്ബ മദ്റസക്കാണ് രണ്ടാം സ്ഥാനം. വിജയികൾക്കുള്ള സമ്മാനങ്ങൾ കലാ മത്സരത്തിന് ശേഷം ‘മുസ്ലിം ലീഗ്; ഈ സമുദായം എന്ത് നേടി?’ എന്ന ശീർഷകത്തിൽ ധർമടം മണ്ഡലം കെ എം സി സി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്തു. കെ എം സി സി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റിയാദ് കെ എം സി സി ചെയർമാൻ യു.പി. മുസ്തഫ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കെ എം സി സി നേതാക്കളായ അൻവർ വാരം, റസാഖ് വളക്കൈ, സാബിത് വേങ്ങാട്, നൗഷാദ് കെ.പി, നിഷാദ് പൊതുവാച്ചേരി വിവിധ മദ്റസകളെ പ്രധിനിധീകരിച്ച് കൊണ്ട് ഹനീഫ് മാസ്റ്റർ, നൗഷാദ് ഹുദവി, സലീം ചാലിയം, വലീദ് ഖാൻ എന്നിവർ സംസാരിച്ചു. ഹാഫിദ് ഫർഹാൻ ഇസ്ലാഹി, ഹാഫിദ് മുഹമ്മദ് റാഷിഖ്, മുബഷിർ ഹുദവി, അഷ്റഫ് ഫൈസി എന്നിവർ കലാ മത്സരങ്ങളുടെ വിധി നിർണയം നിർവഹിച്ചു. മണ്ഡലം ഭാരവാഹികളായ കബീർ അഞ്ചരക്കണ്ടി, ബഷീർ പിണറായി, റഫീഖ് കല്ലായി, നൗഫൽ കൊയ്യോട്, ഹാഷിം കാണയന്നൂർ,സഈദ് കല്ലായി, , സഹീർ ചക്കരക്കൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
![]()
