ദുബൈ: കോഴിക്കോട് സ്വദേശി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു.കൊയിലാണ്ടി സ്വദേശി വിരുന്നുകണ്ടി ഉണിച്ചോയിന്റെപുരയില്‍ വികെ അര്ജുന് പ്രമോദ് (23)ആണ് മരിച്ചത്. ഫുജൈറയിലെ ദിബ്ബാ മോഡേണ്‍ ബേക്കറിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അര്ജുന്.കഴിഞ്ഞ ഏപ്രില്‍ 28ന് റാസല്‍ഖൈമയിൽ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അർജുൻ. ഒരു മാസം മുമ്പാണ് അര്ജുന് നാട്ടില്‍ വന്ന് തിരികെ ദുബൈയിലേക്ക് തിരിച്ചെത്തിയത്. അച്ഛന്: പ്രമോദ്. അമ്മ: ശോണിജ. സഹോദരന്: പ്രത്യുന്‍ പ്രമോദ്.
![]()
