ദോഹ: ജമ്മു – കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ ഭരണകൂടം.ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. എല്ലാതരത്തിലുള്ള ആക്രമണവും ഭീകരവാദവും കുറ്റകൃത്യങ്ങളും നിരാകരിക്കുന്നതാണ് ഖത്തറിന്റെ നിലപാടെന്ന് വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും ഇന്ത്യൻ സർക്കാറിന്റെയും ജനങ്ങളുടെയും വേദനയിൽ പങ്കുചേരുന്നതായും മന്ത്രാലയം സന്ദേശത്തിൽ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
![]()
