ദമാം: മലപ്പുറം സ്വദേശി അൽ ഹസ്സയിൽ നിര്യാതനായി . തിരുരങ്ങാടി പുകയൂര്‍ കുന്നത്ത് അലി ഹസ്സന് കാടേങ്ങല്‍ (49) ആണ് മരിച്ചത് . ശനിയാഴ്ച രാത്രി താമസം സ്ഥലത്ത് വെച്ചു ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരണപെടുകയായിരുന്നു. കുടുംബം ഉംറ വിസയില്‍ കൂടെ ഉണ്ട്. അല്‍ഹസ മിലിറ്ററി ഹോസ്പിറ്റല്‍ സസൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങള്‍ക്കായി അനുജന് മീറാന്‍ സഖാഫി ജിദ്ദയില്‍ നിന്ന് അല്‍ഹസയിൽ എത്തിയിട്ടുണ്ട്
പിതാവ് പരേതനായ കെ.എം.കെ ഫൈസി പുകയൂര്‍. മാതാവ് ഖദീജ ഹജ്ജുമ്മ പറമ്പന്‍. ഭാര്യ: സീനത്ത് മാട്ര. മക്കള്‍: സുവൈബത്ത്, ഫാത്വിമ ഹസ്ന അര്‍വ ഫാത്വിമ, മുഹമ്മദ് ബിശ്ര്. മരുമകന്: നിജാബ് വേങ്ങര. സഹോദരങ്ങള്‍: അഹ്മദ് മീറാന്‍ സഖാഫി, മുഹമ്മദ് ഇസ്മാഈല്‍ മിസ് ബാഹി, ഹംസാ ഖാലിദ് സഖാഫി.
![]()
