മുംബൈ: തോമസ് കെ. തോമസിനെ എൻസിപി സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു . സംസ്ഥാന ഭാരവാഹികളുടെ യോഗം തോമസ് കെ. തോമസിനെ അധ്യക്ഷനാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.
67 കാരനായ തോമസ് കെ. തോമസ് മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ്. സഹോദരന്റെ നിര്യാണത്തെത്തുടർന്നാണ് തോമസ് കെ തോമസ് കുട്ടനാട് മത്സരിച്ച് എംഎൽഎയായത്.
പാർട്ടിയുടെ മന്ത്രി എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ ഇറങ്ങിത്തിരിച്ച പി.സി. ചാക്കോയുടെ അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് പുതിയെ അധ്യക്ഷനെ പ്രഖ്യാപിച്ചത്. എൻസിപി സംസ്ഥാന അധ്യക്ഷനായി ശശീന്ദ്രൻ വിഭാഗവും തോമസിനെ പിന്തുണക്കുകയായിരുന്നു.
![]()
