റിയാദ് : കഴിഞ്ഞ 4 ദശകങ്ങളായി സൗദി അറേബ്യയയിലെ പ്രിന്റിങ് ആൻഡ് പാക്കേജിങ് രംഗത്ത് പ്രവർത്തിക്കുന്ന അൽ ഷംസ് പ്രിന്റിങ്, പാക്കേജിങ് ആൻഡ് ട്രേഡിങ്ങ് കമ്പനി പുതുവൽസരാഘോഷം നടത്തി.
ജനുവരി 31 വെള്ളിയാഴ്ച റിയാദിൽ നടന്ന വർണ്ണാഭമായ പരിപാടിയിൽ കമ്പനിയിലെ ജീവനക്കാരും, കുടുംബങ്ങളും അഭ്യുദേയകാംഷികളും പങ്കെടുത്തു. കിരൺ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കമ്പനി സി ഇ ഓ വേണു ഗോപാൽ, ചെയർമാൻ അബ്ദുല്ല ഷമ്മാസി, ഡയറക്ടർ മാരായ ആസ്സിം ഷമ്മാസി, അനൗദ് ഷമ്മാസി എന്നിവർ പങ്കെടുക്കുകയും, കഴിഞ്ഞകാലങ്ങളിലെ വളർച്ചയിൽ കൂടെനിന്ന ജീവനക്കാർക്കും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുകയും ചെയ്തു.
ചടങ്ങിൽ ജീവനക്കാർക്ക് വേണ്ടിയുള്ള ലക്കിഡ്രോ നറുക്കെടുപ്പും വിജയികൾക്കുള്ള ക്യാഷ് പ്രൈസും കൂടാതെ മറ്റ് സമ്മാനങ്ങളും നൽകുകയുണ്ടായി. ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധങ്ങളായ കലാ പരിപാടികളും, പോൾസ്റ്റാർ റിയാദ് ഡി ജെ റോബിൻ എന്നിവർ നയിച്ച നൃത്തസംഗീത വിരുന്നും പരിപാടിയുടെ മാറ്റ് കൂട്ടി. മാനേജ്മെൻറ് പ്രതിനിധികളായ രാമദാസ്, മനോജ് എന്നിവർ നന്ദിയും അറിയിച്ചു .
![]()
