റിയാദ് : ഉപഭോക്താക്കൾക്ക് സമാനതകൾ ഇല്ലാത്ത സമ്മാനങ്ങളുമായി , മിന ഹൈപ്പർ മാർക്കറ്റ് സുലൈ രണ്ടാം വാർഷികം വിവിധങ്ങളായ പരിപാടികളോടെ ഫെബ്രുവരി ഒന്നു മുതൽ ഏഴ് വരെ നടത്താൻ തീരുമാനിച്ചതായി മാനേജ്മെന്റ് പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി 7 ന് ഉച്ചക്ക് 2 മണി മുതൽ 150 റിയാലിന് മുകളിൽ പർച്ചേസ് നടത്തുന്ന ഓരോ ഉപഭോക്താവിനും പ്രത്യേകമായി രണ്ടാം വാർഷികത്തോടനുബന്ധിച്ച് രണ്ട് റിയാലിന് മണിക്കൂറുകൾ ഇടവിട്ട് വിലപിടിപ്പുള്ള ഉൽപ്പന്നങ്ങൾ ലഭികുന്നതാണ് കില്ലർ ഓഫർ.
രണ്ടാം വാർഷികത്തോടനുബന്ധിച്ച് മുമ്പൊന്നും കണ്ടിട്ടില്ലാത്ത വിലക്കുറവിൽ ഗ്രോസറി, സൂപ്പർമാർക്കറ്റ് , ഡിപ്പാർട്ട്മെൻറ് സ്റ്റോർ ഐറ്റംസ്, ട്രോളി ബാഗുകൾ, പാദരക്ഷകൾ മിന ഹൈപ്പറിന്റെ സ്വന്തം ബ്രാൻഡുകളായ മിസ്റ്റർ മാർക്ക്, ട്രാവൽ മാർക്ക് എന്നിവ വിലക്കുറവിൽ ഫെബ്രുവരി ഒന്നു മുതൽ ഏഴ് വരെ സുലൈ ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാണ് .
രണ്ടാം വാർഷികത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ എൻറർടൈൻമെന്റുകൾ ഷോപ്പ് ആൻഡ് വിൻ മിന ഹൈപ്പർ മാർക്കററ് സോഷ്യൽ മീഡിയ ഫോളോ ചെയ്ത് ഭാഗ്യശാലിയെ തിരഞ്ഞെടുക്കൽ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ എന്നിവ കൂടാതേ വിലക്കുറവിന്റെ ഒരാഴ്ചക്കാലം ഉപഭോക്താക്കൾക്ക് വേണ്ടി സമർപ്പിക്കുകയാണ്
ആകർഷണീയമായ വിലക്കുറവ് എല്ലാ വിഭാഗങ്ങളിൽ നിന്നും ലഭ്യമാകുന്നതിന് വേണ്ടി ഇന്നുവരെ ഉപഭോക്താക്കൾ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത വിലക്കുറവിന്റെ മറ്റൊരു അധ്യായം മിന ഹൈപ്പർ മാർക്കറ്റ് സുലൈ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് നൽകാൻ മാനേജ്മെൻറ് ഒരുങ്ങിയിരിക്കുകയാണ്
ദിവസേന വ്യത്യസ്തങ്ങളായ വിസ്മയം ഒരുക്കുകയാണ് മിന ഹൈപ്പർ മാർക്കറ്റ് റെഡിമെയ്ഡ് ഉൽപ്പന്നങ്ങൾ പാദരക്ഷകൾ കുട്ടികൾക്കുള്ള റെഡിമെയ്ഡ് ഡ്രസ്സുകൾ എന്നിവയ്ക്കായി 30% മുതൽ 60% വരെ വിലക്കിഴിവ് പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു
ലക്കി ഡ്രോ നറുക്കെടുപ്പിലൂടെ വിവിധ ഉപഭോക്താക്കൾക്കായി വിലപിടിപ്പുള്ള ഐഫോൺ, ലാപ്ടോപ്പ് , ഫ്രിഡ്ജ് തുടങ്ങി വിവിധങ്ങളായ സമ്മാനങ്ങൾ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുകയാണ്
Select well spendless എന്ന ഞങ്ങളുടെ വിലക്കുറവിന്റെയും ഗുണമേന്മയുടെയും ഉത്തമ ഉദാഹരണം കൂടിയാണ് ഈ രണ്ടാം വാർഷികത്തിൽ മിന ഹൈപ്പർ മാർക്കറ്റ് മുമ്പോട്ട് വെക്കുന്നത് എന്ന് അബ്ദുറഹീം പി എം പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷമായി സുലൈ മിന ഹൈപ്പർ മാർക്കറ്റ്മായി സഹകരിച്ച എല്ലാ ഉപഭോക്താക്കൾക്കും ഈ വാർഷിക ദിനത്തിൽ മാനേജ്മെൻറ് നന്ദി രേഖപ്പെടുത്തുകയാണ്
വാർത്ത സമ്മേളനത്തിൽ യാസർ മുഹമ്മദ് അൽ അനസി (ജനറൽ മാനേജർ മിന ഗ്രൂപ്പ്), അബ്ദുറഹീം പി എം (സി ഇ ഓ മീനാ ഗ്രൂപ്പ് ), ഫൈസൽ പി കെ (ഓപ്പറേഷൻ മാനേജർ), അബ്ദുൾ നാസർ എം പി(എച്ച് ആർ മാനേജർ), അബൂബക്കർ സിദ്ദീഖ് (സ്റ്റോർ മാനേജർ),അബ്ദുൽ ജലീൽ (പർച്ചേസിംഗ് മാനേജർ) എന്നിവർ പങ്കെടുത്തു.
![]()
