മക്ക: ഉംറയ്ക്കായി
മക്കയിലെത്തിയ കൽപ്പറ്റ എം.എൽ.എയും, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ അഡ്വ. ടി.സിദ്ദീഖിനെ പങ്കെടുപ്പിച്ചുകൊണ്ട് ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ നേതൃത്വത്തിൽ മീറ്റ് ദി ലീഡർ” പരിപാടി സംഘടിപ്പിച്ചു.
മക്ക അസീസിയ പാനൂർ റസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷത വഹിച്ചു.
സീനിയർ നേതാവ് മുനീർ കിളിനക്കോട് ടി.സിദ്ധീഖ് എം.എൽ.എയെ ഷാൾ അണിയിച്ചു സ്വീകരിച്ചു. പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മക്ക ഒ.ഐ.സി.സി വയനാട് ദുരന്തത്തിൽ നിർമ്മിച്ചു നൽകാമെന്ന് ഏറ്റ ഭവന പദ്ധതി രാഹുൽഗാന്ധിയുടെ 100 വീടുകളിൽ ഉൾപ്പെടുത്തി ചെയ്യുന്നതിനെ കുറിച്ചും, മക്കയിലെ സംഘടനാ വിഷയങ്ങൾ പരിഹരിക്കുന്നതിനെ സംബന്ധിച്ചും, വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ചും, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സംഘടന നടത്തേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ചും അദ്ദേഹം പ്രവർത്തകരോട് വിശദമായി സംവദിച്ചു.
ജനറൽ സെക്രട്ടറി സലീം കണ്ണനാകുഴി സ്വാഗതം പറഞ്ഞു. റീജണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റഷീദ് ബിൻ സാഗർ, മക്ക കമ്മിറ്റി വൈസ് പ്രസിഡന്റ് മനാഫ് ചടയമംഗലം, ഹബീബ് കോഴിക്കോട്, മുബഷിർ, സുഹൈൽ, നിസാർ നിലമേൽ എന്നിവർ ആശംസകൾ നേർന്നു.
നൗഷാദ് എടക്കര, ഇബ്രാഹിം വെള്ളഞ്ചോല, റയീസ് കണ്ണൂർ, മുഹ്സിൻ, യൂസഫ്,ജലീൽ ആമിയ, ജിഷാദ്, ശിഹാബ് നിലമ്പൂർ, തൗഫീഖ് വർക്കല,അനീസ്,വസീം ബാംഗ്ലൂർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ട്രഷറർ റഹീഫ് കണ്ണൂർ നന്ദി പറഞ്ഞു.
![]()
