ഒമാൻ : മസ്കറ്റ് കെഎംസിസി 2025-2027 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻന്റെ അൽ ഖുവൈർ ഏരിയാതല ഉത്ഘാടനം മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദ് അൽ ഖുവൈർ ഏരിയ മെമ്പർഷിപ്പ് കമ്മിറ്റി ചെയർമാൻ കെ പി അബ്ദുൽ കരീമിൽ നിന്നും അംഗത്വം പുതുക്കി കൊണ്ട് നിർവ്വഹിച്ചു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷാജഹാൻ പഴയങ്ങാടി, അൽ ഖുവൈർ ഏരിയ പ്രസിഡൻ്റ് ഷാഫി കോട്ടക്കൽ, അൽ ഖുവൈർ മീഡിയ വിംഗ് കൺവീനർ നിഷാദ് മല്ലപിള്ളി എന്നിവർ സംബന്ധിച്ചു. 2025 ജനുവരി 15 മുതൽ ഫെബ്രവരി 15 വരെയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കുക.
![]()
