ദോഹ : ജനുവരി 31 നു നടക്കുന്ന കെഎംസിസി കൊണ്ടോട്ടി മണ്ഡലം ‘അകം’ സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരം ശ്രദ്ധേയമായി. പത്തു ടീമുകൾ മാറ്റുരച്ച മത്സരത്തിൽ വ്യത്യസ്ത റൗണ്ടികളിലായി നടന്ന മത്സരത്തിൽ ഷഫീർ പൊന്നാനി, ഷഫീഖ് മാളിയേക്കൽ, മുജീബ് പൊന്നാടൻ, ബഷീർ മാടശ്ശേരി എന്നിവരുടെ ടീമുകൾ ഒന്നാം സ്ഥാനം പങ്കുവെച്ചു. ഷബീർ വെട്ടത്തൂർ, റാഷിൽ വാഴക്കാട് എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും ലഭിച്ചു. അർഷദ് തുറക്കൽ, മുഹമ്മദ് റഫീഖ് വാഴയൂർ, അബ്ദുൽ സലിം റഹ്മാനി, മുഹ്സിൻ തുവ്വൂർ എന്നിവർ മൂന്നാം സ്ഥാനം പങ്കുവെച്ചു. ജനുവരി 31 നു നടക്കുന്ന മണ്ഡലം സമ്മേളനത്തിൽ വെച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും
കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് മത്സരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജലീൽ പള്ളിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വികെഎം ഷാഫി, കെഎംസിസി സംസ്ഥാന ജില്ലാ നേതാക്കളായ സലിം നാലകത്ത്, പിഎസ്എം ഹുസൈൻ, സവാദ് വെളിയങ്കോട്, സിദ്ദിഖ് വാഴക്കാട്, റഫീഖ് പള്ളിയാളി, അലി മൊറയൂർ, കോയ കോടങ്ങാട് എന്നിവർ സംബന്ധിച്ചു. പി.ടി ഫിറോസ് ക്വിസ് മാസ്റ്ററായിരുന്നു. മണ്ഡലം ജനറൽ സെക്രട്ടറി ഷമീർ മണ്ണറോട്ട് സ്വാഗതവും ട്രഷറർ ഖമറുദ്ദീൻ ഒളവട്ടൂർ നന്ദിയും പറഞ്ഞു
![]()
