ഷാർജ : ആലപ്പുഴ സ്വദേശിയായ യുവാവ് ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. വാടയ്ക്കൽ ഗുരുമന്ദിരം വാർഡിൽ കടപ്പുറത്ത് തയ്യിൽ വീട്ടിൽ കെ.ജെ. ജോസ് (40) ആണ് മരിച്ചത്. ഷാർജയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു ജോസ്.
അഞ്ച് മാസം മുൻപാണ് ജോസ് വിസിറ്റ് വിസയിൽ ഷാർജയിലെത്തിയത്.ഭാര്യ: അഞ്ജലി ജോസ്. മക്കൾ: ലീസ് മരിയ (12), ലിയോൺ (11).
![]()
