ദുബായ്.
തെന്നിന്ത്യൻ താരം രജിനികാന്തും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എം.എ യൂസഫലിയും ചേർന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചർച്ചാ വിഷയം.
തന്റെ പുതിയ സിനിമയായ ‘വേട്ടയാന്റെ’ ഷൂട്ടിങ്ങിന് ശേഷം യു.എ.ഇയിലേക്കെത്തിയതായിരുന്നു രജിനി. യു.എ.ഇയിലെ തന്റെ സന്ദർശന സമയത്ത് രജിനികാന്ത് എം.എ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.പിന്നാലെ അബുദാബിയില്‍ വച്ച് രജിനീകാന്ത് യൂസഫലിക്കൊപ്പം സഞ്ചരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇരുവരും ചർച്ച ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പുകള് പുറത്ത് വന്നിട്ടില്ല.
നേരത്തെ യൂസഫ് അലി ചെന്നൈയിലെത്തിയപ്പോള്‍ രജിനീകാന്തിന്റെ വസതി സന്ദർശിച്ചിരുന്നു. ഇപ്പോള്‍ ദുബൈയിലെത്തിയപ്പോളുള്ള ഇരുവരുടെയും കൂടിക്കാഴ്ചയും പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. യൂസഫ് അലിയുമായി പുതിയ സംരംഭം തുടങ്ങാൻ രജിനിക്ക് താല്പര്യമുണ്ടെനനാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.യൂസഫലിയെ കൂടാതെ ലുലു ഗ്രൂപ്പ് സി.ഒ.ഒ സൈഫീ രൂപവാലയെയും രജിനീകാന്ത് സന്ദർശിച്ചു. രജിനീകാന്തുമായുള്ള ചിത്രം സൈഫീ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
![]()
