റിയാദ് : സൗദി വെളിയങ്കോട് കൂട്ടായ്മ സവേക് റിയാദിന് 2024 -25 വർഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവിൽവന്നു.
എക്സിറ് 18 അൽ ബിലാദ് ഇസ്തിരാഹായിൽ നടന്ന വാർഷിക പൊതുയോഗമാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
ഭാരവാഹികളായി മനാഫ് (പ്രസിഡന്റ്),ജാഫർ ടി പി (ജനറൽ സെക്രട്ടറി),അൻവർഷ(ട്രഷറർ),ലത്തീഫ് (വൈസ് പ്രസിഡന്റ്),അജ്മൽ നാലകത്ത് (ജോ.സെക്രട്ടറി),മുഖ്താർ(ജോ.ട്രഷറർ),കബീർ കാടൻസ്( മീഡിയ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരെഞ്ഞെടുത്തു.വാർഷികആഘോഷങ്ങളുടെ ഭാഗമായി റിയാദിൽ ആദ്യമായി മുട്ടിപ്പാട്ട് അരങ്ങേറി.
സമദ് കാസർഗോഡ് മുട്ടിപ്പാട്ടിന് നേതൃത്വം നൽകി.കൂട്ടായ്മയിലെ കലാകാരന്മാരായ അൻവർഷ,ഷമീറ,കബീർ,ഷമീല റസാഖ്, ഫിദ നഹ്മ, എന്നിവർക്കൊപ്പം സത്താർ മാവൂർ, ബീഗം നിസ്സാർ ഗുരിക്കൽ, ദിൽഷദ് കൊല്ലം, ഷിജു റഷീദ്,എന്നിവരുടെ നേതൃത്വത്തിൽ കലാസന്ധ്യയും അരങ്ങേറി.ഫണ്ണി ഗെയിംസ്,ക്വിസ് മത്സരം എന്നിവയ്ക്ക് സിയാഫ് വെളിയങ്കോട് നേതൃത്വം നൽകി.
കബീർ കാടൻസ് ,അജ്മൽ,റസാഖ്,അൻവർഷ,ആഷിഫ് എന്നിവർ നേതൃത്വം നൽകി.
![]()
